
പത്താംക്ളാസ് യോഗ്യതയുള്ള പുരുഷന്മാർക്ക് യുഎഇയിൽ വൻ ശമ്പളത്തിൽ ജോലി ചെയ്യാൻ അവസരം. യുഇയിൽ പുരുഷ സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കുകയാണ്. 200 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ഒഡേപെക് മുഖേനെയാണ് നിയമനം നടത്തുന്നത്.
2262 ദിർഹമാണ് ശമ്പളം (52,000 രൂപ). എസ്.എസ്. എൽ സി. ആണ് യോഗ്യത. ഇംഗ്ലീഷ് നന്നായി വായിക്കാനും സംസാരിക്കാനുമുള്ള കഴിവ് അഭികാമ്യം. 35 മുതൽ 40 വയസുവരെയാണ് പ്രായപരിധി. ഉയരം: 175 സെന്റിമീറ്റർ. നല്ല കാഴ്ച ശക്തിയും കേൾവി ശക്തിയും ഉണ്ടായിരിക്കണം. രണ്ടു വർഷമെങ്കിലും സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്തവരായിരിക്കണം അപേക്ഷകർ വിശദമായ ബയോഡേറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം jobs@odepec.in എന്ന ഇമെയിൽ ഐഡിയിലേയ്ക്ക് അയയ്ക്കുക. അവസാന തീയതി : 23.11.2024.
വെബ്സൈറ്റ് www.odepec.kerala.gov.in. ഫോൺ: 0471 -2329440/41/42/43/45. മൊബൈൽ നമ്പർ: 7736496574.
കൊച്ചിൻ ഷിപ്‌യാർഡിൽ വർക്ക്മെൻ
കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ സ്‌കഫോൾഡ്, സെമി സ്കിൽഡ് റിഗ്ഗർ തസ്തികകളിൽ വർക്ക്മെൻമാരുടെ 71 ഒഴിവ്. കരാർ അടിസ്ഥാന ത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം.
സ്‌കഫോൾഡ്: പത്താം ക്ലാസും ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
സെമി സ്കിൽഡ് റിഗ്ഗർ: 50 ഒഴിവ്, നാലാം ക്ലാസും ബന്ധപ്പെട്ട മേലയിൽ മൂന്നു വർഷ പ്രവൃത്തി പരിചയവും.
അവസാന തീയതി: 29.11.2024
ഉയർന്ന പ്രായ പരിധി : 30 വയസ്
ശമ്പളം: ആദ്യ വർഷം - 22,100 രൂപ, രണ്ടാം വർഷം -22,800, മൂന്നാം വർഷം- 23,400.
പ്രാക്ടിക്കൽ ടെസ്റ്റ്, ഫിസിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കൊച്ചിൻ ഷിപ്‌യാർഡിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേത്: www.cochinshipyard.in