pranav

ന്യൂഡൽഹി : ഫിബ ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തറിനെയും കസാക്കിസ്ഥാനെയും നേരിടുന്ന ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിലെ ഏകമലയാളി സാന്നിദ്ധ്യമായി പ്രണവ് പ്രിൻസ്. ചെന്നൈ ഇന്ത്യൻ ബാങ്കിൽ ജോലിയുള്ള പ്രണവ് ഇതിന് മുമ്പും ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ മുയിൻ ബെക് ഹഫീസാണ് ക്യാപ്ടൻ. സ്കോട്ട് ഫ്ലെമിംഗ് ഹെഡ് കോച്ച്.