ar-rahman

2024 ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം സ്വന്തമാക്കി എ.ആർ. റഹ്മാനും ആടു ജീവിതവും. വിദേശ ഭാഷയിലെ സ്വതന്ത്ര സിനിമകളിലെ മികച്ച പശ്ചാത്തല സംഗീത വിഭാഗത്തിലാണ് ആടുജീവിതം സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. ലോസ് ആഞ്ചലോസിൽ നടന്ന ചടങ്ങിൽ എ.ആർ. റഹ്മാനുവേണ്ടി സംവിധായകൻ ബ്ളെസി പുരസ്കാരം ഏറ്റുവാങ്ങി.

ഒാസ്കാറിന് മുന്നോടിയായി വിതരണം ചെയ്യുന്ന പുരസ്കാരമായാണ് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് വിശേഷിക്കപ്പെടുന്നത്.

ആടുജീവിതം എന്ന ചിത്രത്തിലെ ഹൈലൈറ്റായ പെരിയോനേ എന്ന ഗാനത്തിലൂടെയാണ് എ.ആർ. റഹ്മാനെ തേടി അന്തർദേശീയ സംഗീത പുരസ്കാരം എത്തിയത്.

റഫീക്ക് അഹമ്മദാണ് വരികളെഴുതിയത്. ജിതിൻ രാജാണ് ആലാപനം.