rohit

മുംബയ് : രണ്ടാമത്തെ കുഞ്ഞ് പിറന്നതിനാൽ ഓസീസിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ നാളെ ഓസ്ട്രേലിയയിലേക്ക് തിരിക്കും. രണ്ടാം ടെസ്റ്റുമുതൽ രോഹിത് ഇന്ത്യൻ ടീമിനെ നയിക്കും. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി രോഹിത് നിർണായകസമയത്ത് ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നതിനെ മുൻനായകൻ സൗരവ് ഗാംഗുലി അടക്കമുള്ളവർ വിമർശിച്ചിരുന്നു.