
വണ്ടൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനും നടനുമായ നാസർ കറുത്തേനി എന്ന മുക്കണ്ണ് അബ്ദുൽ നാസർ (55) അറസ്റ്റിൽ. ഗേൾസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് പോക്സോ ചുമത്തി വണ്ടൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പീഡനവിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നാസറിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
നിരവധി സിനിമകളിലിും സീരിയലുകളിലും നാസർ അഭിനയിച്ചിട്ടുണ്ട്, ആടുജീവിതം, കെ.എൽ10, സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.