kenya

കൊച്ചി: അമേരിക്കയിലെ നിയമ നടപടികളുടെ തുടർച്ചയായി കെനിയയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ വികസനത്തിനായി സാധനങ്ങൾ വാങ്ങാനുള്ള കരാറിൽ നിന്ന് അദാനി ഗ്രൂപ്പിനെ ഒഴിവാക്കുമെന്ന് പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. ഇതോടൊപ്പം കെനിയയിൽ വൈദ്യുതി വിതരണ ശൃംഖല സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് കമ്പനിക്ക് നൽകിയ 70 കോടി ഡോളറിന്റെ കരാറും റദ്ദാക്കാൻ നിർദേശം നൽകി.