rupees

കൊച്ചി: വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രാജ്യാന്തര വിപണിയിലെ ഡോളർ കരുത്തും രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിലെത്തിച്ചു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 0.1 ശതമാനം കുറഞ്ഞ് 84.18ൽ അവസാനിച്ചു. റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടുവെങ്കിലും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാനായില്ല.