
മകൾ ജനിച്ച ദിവസം
ഇംഫാൽ: മണിപ്പൂരിൽ സംഘർഷ സാഹചര്യം തുടരുന്നതിനിടെ, ചുരാചന്ദ്പൂരിൽ വികൃതമാക്കപ്പെട്ട നിലയിൽ കുക്കി യുവാവിന്റെ മൃതദേഹം കണ്ടെത്തി. അതും മകൾ ജനിച്ച ദിവസം. അസാമിലെ പുനരധിവാസ ക്യാമ്പിൽ കഴിയുകയാണ് യുവാവിന്റെ ഭാര്യ. അവിടെയായിരുന്നു പ്രസവവും. അതിന്റെ ചെലവിനായി പണം കണ്ടെത്താൻ ഗ്രാമത്തിലേക്ക് പോയ ഹാവോജോയൽ ഡൗൻഗെലിനെ മെയ്‌തി വിഭാഗത്തിൽപ്പെട്ട അക്രമികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം, അഫ്സ്‌പ നിയമം പിൻവലിക്കണം, ഭീകരത അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മെയ്‌തി സ്ത്രീകൾ അടക്കം തൗബാൽ ജില്ലയിൽ തെരുവിലിറങ്ങി.