pic

കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ ഭീകരർ നടത്തിയ വെടിവയ്‌പിൽ സ്ത്രീകളും കുട്ടികളുമടക്കം 42 മരണം. 16 പേർക്ക് പരിക്കേറ്റു. ഇന്നലെ കറം ജില്ലയിലെ ഉചത് മേഖലയിലായിരുന്നു സംഭവം. പരാചിനാറിൽ നിന്ന് പെഷവാറിലേക്ക് പോയ വാഹന വ്യൂഹത്തിന് നേരെ ഭീകരർ വെടിവയ്പ് നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഖൈബർ പഖ്തൂൻഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങളിൽ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഖൈബർ പഖ്തൂൻഖ്വയിലെ ബന്നു ജില്ലയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഐസിസ്, പാകിസ്ഥാനി താലിബാൻ സംഘടനകളാണ് പ്രധാനമായും ആക്രമണങ്ങൾക്ക് പിന്നിൽ.