pic

വാഷിംഗ്ടൺ: യു.എസ് അറ്റോർണി ജനറൽ നോമിനേഷനിൽ നിന്ന് പിന്മാറുന്നതായി നിയുക്ത പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനായ മാറ്റ് ഗേറ്റ്സ് (42). ഗേറ്റ്സിനെ അറ്റോർണി ജനറൽ സ്ഥാനത്തേക്ക് ട്രംപ് തിരഞ്ഞെടുത്തത് വിവാദമായിരുന്നു.

ഫ്ലോറിഡയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗമായിരുന്ന ഗേറ്റ്സ് 17കാരിയെ ലൈംഗികചൂഷണം ചെയ്‌തെന്നടക്കം നിരവധി ക്രിമിനൽ ആരോപണങ്ങൾ നേരിട്ടിരുന്നു. ഗേറ്റ്സിനെതിരെ ജനപ്രതിനിധ സഭയിലെ എത്തിക്സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് പിന്മാറ്റം. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ ഒരു വിഭാഗവും ഗേറ്റ്സിന് എതിരായിരുന്നു.