money

കുറഞ്ഞ സമയം കൊണ്ട് കോടികൾ സമ്പാദിച്ചാലോ? ആഴ്ചയിൽ 30 മണിക്കൂർ ജോലി ചെയ്ത് പ്രതിവർഷം 2.15 കോടിയുടെ വരുമാനമുണ്ടാക്കുന്ന 24കാരനാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാവിഷയം. അമേരിക്കൻ സ്വദേശിയായ സ്​റ്റീവൻ ഗുവയാണ് പ്രതിവർഷം 254,000 ഡോളർ (ഏകദേശം 2.15 കോടി) വരുമാനമുണ്ടാക്കുന്നത്. ജോലിക്കായി യുവാവ് ബാലിയിലും ഇന്തോനേഷ്യയിലും നിരന്തരമായി സഞ്ചരിക്കാറുണ്ടെന്നും പറയുന്നു. അടുത്തിടെ സ്​റ്റീവൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

12-ാം വയസുമുതലാണ് സ്​റ്റീവൻ ബിസിനസ് ആരംഭിച്ചത്. വിവിധ ഗെയിമുകളുടെ സെർവറുകൾ നിയന്ത്രിക്കുന്ന ജോലിയാണ് യുവാവിന്റേത്. തനിക്ക് ലഭിക്കുന്ന സമയത്തിന്റെ 40 ശതമാനവും മ​റ്റുളള ഉപഭോക്താക്കളിലേക്ക് ഗെയിം മാർക്ക​റ്റ് ചെയ്യുകയും ബാക്കിയുളള സമയം ആഘോഷിക്കുകയും ചെയ്യുമെന്ന് യുവാവ് പറയുന്നു.

ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഇപ്പോൾ സ്​റ്റീവൻ ബാലിയിലാണ് സ്ഥിരതാമസം. ബാലിയിലെ ഒരു ദിവസം യുവാവ് ചെയ്യുന്ന കാര്യങ്ങളും അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്. ഉച്ചയ്ക്ക് മുൻപുളള സമയങ്ങളിലാണ് യുവാവ് ബിസിനസിൽ സജീവമാകുന്നത്. ഉച്ചയോടെ സർഫിംഗ് നടത്തും. വൈകുന്നേരങ്ങളിൽ ബാലിയിലെ കാഴ്ചകളും കാണും. താനൊരു സംരംഭകനാണെന്ന് സ്​റ്റീവൻ പറയുന്നു.

steven-guo

15 രാജ്യങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. വീഡിയോ ഗെയിം പ്ലേയറായാണ് യുവാവ് തന്റെ കരിയർ ആരംഭിച്ചത്. കുറച്ച് മാസങ്ങൾ കൊണ്ട് എട്ടര ലക്ഷമാണ് വീഡിയോ ഗെയിമിലൂടെ സമ്പാദിച്ചത്. ഇതോടെ ഒരു ഗെയിം ഡെലവപ്പ്‌മെന്റ് കമ്പനി ആരംഭിക്കുകയായിരുന്നു. പക്ഷെ അതിൽ വേണ്ടത്ര ലാഭം കൈവരിക്കാൻ സ്​റ്റീവന് സാധിച്ചില്ല. ഇതോടെ സ്​റ്റീവൻ കാലിഫോർണിയ യൂണിവേഴ്സി​റ്റിയിൽ നിന്ന് ബിസിനസ് സാമ്പത്തികശാസ്ത്രം പഠിച്ചു. പഠനത്തിലും പരാജയപ്പെട്ടതോടെ യുവാവ് വീണ്ടും ബിസിനസിലേക്ക് തിരിയുകയായിരുന്നു.

ഇപ്പോൾ സ്​റ്റീവന് അമേരിക്കയിലും ഇംഗ്ലണ്ടിലും ഫിലിപ്പീൻസിലുമായി നിരവധി കമ്പനികളും അവയുടെ കീഴിൽ 19 ജീവനക്കാരും ജോലി ചെയ്യുന്നു. ഇത് കൂടാതെ ആഡംബര കാറുകൾ വിൽക്കുന്ന കമ്പനിയും നടത്തുന്നുണ്ട്. തിങ്കൾ മുതൽ വെളളിവരെ ആറ് മണിക്കൂറാണ് സ്​റ്റീവൻ ജോലിക്കായി മാറ്റിവയ്ക്കുന്നത്.