
മാറിവരുന്ന കാലാവസ്ഥ കാരണം ചർമത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. ഇത് മാറാനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് കടയിൽ നിന്നും വാങ്ങുന്ന കെമിക്കൽ ഫേസ്‌പാക്കുകളും ക്രീമുകളുമാണ്. എന്നാൽ, ഇത് പെട്ടെന്നുള്ള ഫലം തരുമെങ്കിലും ക്രമേണ നിങ്ങളുടെ ചർമത്തിൽ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതിനാൽ, വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്നതും ഒറ്റ ഉപയോഗത്തിൽ ഫലം തരുന്നതുമായ ഒരു ഫേസ്‌പാക്ക് പരിചയപ്പെടാം. ഈ വൈറൽ ഫേസ്‌പാക്ക് പല സെലിബ്രിറ്റികളും പരീക്ഷിച്ച് ഫലം കണ്ടതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ സാധനങ്ങളും തയ്യാറാക്കേണ്ട വിധവും നോക്കാം.
ആവശ്യമായ സാധനങ്ങൾ
മുട്ടയുടെ വെള്ള - 1
കാപ്പിപ്പൊടി - 2 ടീസ്‌പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്‌പൂൺ
ടിഷ്യു പേപ്പർ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാപ്പിപ്പൊടി ഒരു പാത്രത്തിലെടുത്ത് അതിലേക്ക് മുട്ടയുടെ വെള്ളയും മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിച്ച് 10 മിനിട്ട് വയ്‌ക്കുക.
ഉപയോഗിക്കേണ്ട വിധം
ഫേസ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കി ഉണക്കിയ മുഖത്തേക്ക് നേരത്തേ തയ്യാറാക്കി വച്ച ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കുക. ശേഷം അതിന് മുകളിലേക്ക് ടിഷ്യൂ പേപ്പർ വച്ച് അതിന് മുകളിൽ വീണ്ടും പായ്‌ക്ക് ഇട്ടുകൊടുക്കുക. നന്നായി ഉണങ്ങി കഴിയുമ്പോൾ ടിഷ്യു പേപ്പർ പതിയെ മാറ്റിയ ശേഷം കഴുകി കളയാവുന്നതാണ്.