
എം.എഡ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്
നവംബർ 25 വരെ പുതിയ രജിസ്ട്രേഷൻ നടത്താം. അപേക്ഷയുടെ പ്രിന്റ് ഔട്ട്
എടുത്ത് സൂക്ഷിക്കണം.
പരീക്ഷാഫലം
മൂന്ന്, അഞ്ച് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ
മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി) ഡിഗ്രി
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ
2 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ ഹിന്ദി ലാംഗ്വേജ്
ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
www.slcm.keralauniversity.ac.in മുഖേന 30 വരെ അപേക്ഷിക്കാം.
എം.ജി സർവകലാശാല പരീക്ഷ മാറ്റിവച്ചു
26 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം ഇൻ ബേസിക്ക് കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രം ഇൻ കമ്പ്യൂട്ടർ സയൻസ് ഡാറ്റാ സയൻസ് പരീക്ഷകൾ ഡിസംബർ ആറിന് തുടങ്ങും.
സർക്കാർ ഇടപെട്ടു, ബിരുദ പരീക്ഷാഫീസ് കുറയും
ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം: നാലുവർഷ ബിരുദത്തിന്റെ പേരിൽ കുത്തനേ ഉയർത്തിയ പരീക്ഷാഫീസ് കുറയ്ക്കണമെന്ന് കേരള, എം.ജി, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾക്ക് മന്ത്രി ആർ.ബിന്ദു നിർദ്ദേശം നൽകി. രജിസ്ട്രാർമാരുടെ സമിതി ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. തുടർന്ന് വിദ്യാർത്ഥി പ്രതിനിധികളുമായും ചർച്ച നടത്തി പൊതുനിർദ്ദേശം സർക്കാർ പുറത്തിറക്കും. ഇന്നലെ ഓൺലൈനായി ചേർന്ന വി.സിമാരുടെയും രജിസ്ട്രാർമാരുടെയും പരീക്ഷാ കൺട്രോളർമാരുടെയും യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. അടുത്ത സെമസ്റ്റർ മുതൽ പരീക്ഷാഫീസ് കുറയ്ക്കുമെന്ന് മന്ത്രി പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫീസ് കുറയ്ക്കണമെന്നത് സർക്കാരിന്റെ നിർദ്ദേശമാണെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. പരീക്ഷാ ചെലവിന് ആനുപാതികമായല്ലാതെ ഫീസ് കൂട്ടാൻ അനുവദിക്കില്ല. സർവകലാശാലകളിൽ രജിസ്ട്രാർ, ഫിനാൻസ്, പരീക്ഷാ കൺട്രോളർമാർ, സിൻഡിക്കേറ്റംഗങ്ങൾ എന്നിവർ ചർച്ച ചെയ്ത് ഫീസ് കുറയ്ക്കുന്നതിൽ തീരുമാനമെടുക്കണം. ഇത് രജിസ്ട്രാർമാരുടെ സമിതി പരിഗണിച്ച് സർക്കാരിന് ശുപാർശ നൽകണം.
കേരള സർവകലാശാലയിൽ ഫീസ് വർദ്ധന പുനഃപരിശോധിക്കാൻ വി.സി ഡോ.മോഹനൻ കുന്നുമ്മൽ നടപടി തുടങ്ങിയിരുന്നു.