sp-medifort

തിരുവനന്തപുരം: വൃക്കരോഗബാധിതരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈഞ്ചക്കൽ എസ്പി മെഡിഫോർട്ട് ആശുപത്രിയിൽ അത്യാധുനിക മെയിന്റനൻസ് ഹീമോഡയാലിസിസ് സൗകര്യം ആരംഭിച്ചു. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ആധുനിക ഡയാലിസിസ് മെഷീനുകളോടെ എ എ എം ഐ നിലവാരമുള്ള ആർ ഓ വാട്ടർ സംവിധാനത്തോടെയുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഒറ്റത്തവയോ അല്ലെങ്കിൽ ആവർത്തിച്ച് ഉപയോഗിക്കാവുന്നതുമായ ഡയലൈസർ ഓപ്ഷനുകൾ പുതിയ സൗകര്യത്തിൽ ഉണ്ട്. ഡയാലിസിസ് നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നെഫ്രോളജിസ്റ്റുകളുടെയും പരിശീലനം ലഭിച്ച ഡയാലിസിസ് ടെക്നീഷ്യൻമാരുടെയും ഒരു സംഘം 24ഃ7 ലഭ്യമാണ്. ഡിഎൻബി (ജനറൽ മെഡിസിൻ), ഡിഎം (നെഫ്രോളജി), കൺസൾട്ടന്റ് നെഫ്രോളജി, എസ്എൽഇഡി (സുസ്ഥിരമായ ലോഎഫിഷ്യൻസി ഡയാലിസിസ്), സിആർആർടി (തുടർച്ചയായ വൃക്ക മാറ്റിസ്ഥാപിക്കൽ തെറാപ്പി) പോലുള്ള നൂതന ചികിത്സകൾ ലഭ്യമാണ്. പെരിറ്റോണിയൽ ഡയാലിസിസ്, പ്ലാസ്മാഫെറെസിസ് എന്നിവയും ഈ സൗകര്യത്തിൽ ലഭ്യമാണ്.