d

കൊല്ലം: രാജകുമാരി ഗ്രൂപ്പിന്റെ 'കനിവിന് ഒരു കൈത്താങ്ങ്' ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ സൗജന്യ ഡയാലിസിസ് സെന്റർ ആരംഭിച്ചു. പാരിപ്പള്ളി കാട്ടുപുതുശേരി റോഡിൽ മുക്കടയിൽ ആർ.കെ ടവറിൽ പ്രവർത്തനം ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു.

ആർ.കെ ടവർ ബിൽഡിംഗ് അടൂർ പ്രകാശ് എം.പിയും ഫിസിയോതെറാപ്പി യൂണിറ്റ് വി.ജോയി എം.എൽ.എയും ലാബോറട്ടറി മുൻ എം.എൽ.എ വർക്കല കഹാറും ഉദ്ഘാടനം ചെയ്തു. സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും നടന്നു. ഡയാലിസിസ് കൂടാതെ ജനറൽ മെഡിസിൻ വിഭാഗം, ഫാർമസി, ഫിസിയോതെറാപ്പി, ലാബോറട്ടറി സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആതുര സേവന രംഗത്തെ പ്രമുഖരായ തണൽ ദയ ചാരിറ്റബിൽ ട്രസ്റ്റാണ് രാജകുമാരി ഗ്രൂപ്പിന്റെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം നോക്കിനടത്തുന്നത്. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ജി.എസ്.ജയലാൽ എം.എൽ.എ, മടവുർ അനിൽ, തണൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഇദ്‌രീസ്, സാമൂഹിക സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരും രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാരും സഹകാരികളും ചടങ്ങിൽ പങ്കെടുത്തു.