f

ഹൈദരാബാദ്: ഐ ലീഗിൽ സീസണിലെ ആദ്യ മത്സരത്തിൽ ശ്രീനിധി ഡെക്കാനേതിരെ ഗോകുലം കേരള എഫ് സി 3-2ന്റെ തകർപ്പൻ ജയത്തോടെ തുടങ്ങി. കളിയുടെ ആദ്യ പകുതിയിൽ ഒരുഗോളിന് പിറകിലായിരുന്നു ഗോകുലം. മൂന്നു ഗോളുകളും നേടിയത് രണ്ടാം പകുതിയിലായിരുന്നു.മാർട്ടിൻ ഷാവേസ് ( 60'-ാം മിനിട്ട്), അബെലെഡോ (85-ാം മിനിട്ട്), താർപ്പുയ്യ (90+5) എന്നിവരാണ് ഗോകുലത്തിന്റെ സ്കോറർമാർ. റോമാവിയ (40' -ാംമിനിട്ട്) , കാസ്തനാട (90+6') എന്നിവർ ശ്രീനിധിക്കായി സ്കോർ ചെയ്തു.

അടുത്ത മത്സരത്തിൽ ഗോകുലം റിയൽ കശ്മീർ എഫ് സിയെ നേരിടും, 29 ന് ഉച്ചയ്ക്ക് 2 മുതൽ ടി ആർ സി ടർഫ് കശ്മീരിൽ വച്ചാണ് മത്സരം.