
തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ചിറയിന്‍കീഴിലാണ് കൊലപാതകം നടന്നത്. ആനത്തലവട്ടം സ്വദേശി വിഷ്ണു (26 വയസ്സ് ) ആണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ സുഹൃത്തായ ജയനാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ജയന് വേണ്ടി തെരച്ചില്‍ ഉൗര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ചിറയിന്‍കീഴ് പുളിമൂട്ട് കടവിനു സമീപത്തായിരുന്നു സംഭവം. കുത്തേറ്റ ഉടന്‍ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പൊലീസ് സംഘം അന്വേഷിച്ച് വരികയാണ്.