priyanka

കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ പ്രിയങ്ക ഗാന്ധി തന്നെയാണ് ലീഡ് ഉയർത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്ക് പുറത്തുവരുമ്പോൾ 25,​000 കൂടുതൽ വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി മുന്നേറുകയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയത് മുതൽ പ്രിയങ്ക തന്നെയാണ് ലീഡ് ചെയ്യുന്നത്.