തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള ആലംകോട് വൈദ്യർമുക്ക് എന്ന സ്ഥലത്ത് നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കാൾ എത്തിയത്. പ്രദേശത്ത് ഒരു മാളത്തിനകത്തേക്ക് പാമ്പ് കയറി പോകുന്നത് കണ്ട നാട്ടുകാരാണ് വാവയെ വിവരം അറിയിച്ചത്. മാളം അടച്ച് വച്ചിരിക്കുകയാണ്. ഫോൺ കോളെത്തി മിനിട്ടുകൾക്കുള്ളിൽ തന്നെ വാവ സ്ഥലത്തെത്തി. അദ്ദേഹം ചുറ്റും നിരീക്ഷിച്ചു.
ഇപ്പോൾ അണലികൾ ഇണചേരുന്ന സമയമാണ്. നമ്മുടെ നാട്ടിൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്. മരണസംഖ്യയും വർദ്ധിച്ചിട്ടുണ്ട്. അതിനാൽ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക. ഒരിക്കലും നിസാരമായി കാണരുതെന്നും വാവാ പറഞ്ഞു. ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ വീടിന്റെ വാതിലുകളെല്ലാം അടച്ചിടുന്നതാണ് സുരക്ഷിതമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലം മുഴുവൻ ചെടികൾ നിറഞ്ഞ് കാടുപിടിച്ച നിലയിലായിരുന്നു. മൺവെട്ടി ഉപയോഗിച്ച് മാളത്തിന് സമീപത്തെ മണ്ണെല്ലാം വാവാ സുരേഷ് മാറ്റി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ കണ്ടത്. ഒറ്റനോട്ടത്തിൽ തന്നെ പെൺ അണലിയാണെന്ന് വാവാ തിരിച്ചറിഞ്ഞു. അതിനാൽ, ആൺ പാമ്പ് സമീപത്തെവിടെയോ ഉണ്ടെന്നും ഇണ ചേരാനായാണ് പാമ്പ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പ്രദേശത്തുള്ളവരോട് സൂക്ഷിക്കാൻ വാവാ പറഞ്ഞു. കാണുക ഇണചേരാൻ എത്തിയ അണലിയെ പിടികൂടിയ സാഹസിക കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
