priyanka-gandhi

കൽപ്പറ്റ: വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ വീട്ടിലേക്ക് മടങ്ങി എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി. ആദ്യ റൗണ്ട് ഫലം മുതൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധിക്ക് തന്നെയായിരുന്നു ലീഡ്. പരാജയം ഉറപ്പായതോടെ വോട്ടെണ്ണൽ പകുതിയാകും മുൻപാണ് സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. നിലവിൽ പ്രിയങ്കയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നിരിക്കുകയാണ്.

നിലവിൽ പ്രിയങ്കയ്ക്ക് 370734 വോട്ടും സത്യൻ മൊകേരിക്ക് 127144 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിന് 68748 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ജയിച്ചെങ്കിലും റായ്ബറേലി നിലനിർത്തി വയനാട് ഒഴിഞ്ഞതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡലം ഒഴിയുമ്പോൾത്തന്നെ പ്രിയങ്കയാകും സ്ഥാനാർത്ഥി എന്ന് രാഹുൽ സൂചിപ്പിക്കുകയും ചെയ്തു.