loan

സ്വർണത്തിന്റെ വിലക്കുതിപ്പ് ഗുണമാകുന്നു

കൊച്ചി: സ്വർണ പണയ വായ്പകളുടെ വിതരണത്തിൽ മികച്ച വളർച്ചയുമായി സംസ്ഥാനത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ മുന്നേറുന്നു. പവൻ വില റെക്കാഡുകൾ പുതുക്കി പുതിയ ഉയരങ്ങളിലേക്ക് നീങ്ങിയതാണ് സ്വർണ പണയ വിപണിക്ക് കരുത്ത് പകരുന്നത്. സംസ്ഥാനത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻ കോർപ്പ്, മണപ്പുറം, ഫിനാൻസ്, ഐ.സി.എൽ, കൊശമറ്റം എന്നിവയെല്ലാം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ സ്വർണ പണയ വായ്പകളുടെ വിതരണത്തിൽ മികച്ച വളർച്ച നേടി. കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക് എന്നിവയും സ്വർണം ഈടിന്മേൽ വായ്പ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പൊതുമേഖല ബാങ്കുകളും പുതുതലമുറ സ്വകാര്യ ബാങ്കുകളും രംഗത്തെത്തിയതോടെ വിപണിയിൽ മത്സരം ശക്തമായി.

വില കുതിച്ചുയർന്നതോടെ നിലവിലുള്ള വായ്പകൾ പുതുക്കി അധിക തുക വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണവും കുതിച്ചുയരുകയാണ്.

മുത്തൂറ്റ് ഫിനാൻസിന്റെ സ്വർണ പണയ വായ്പയിൽ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 28 ശതമാനം വർദ്ധനയാണുണ്ടായത്. ഇതോടെ നടപ്പു സാമ്പത്തിക വർഷത്തെ സ്വർണ വായ്പയിലെ വളർച്ച ലക്ഷ്യം 25 ശതമാനമായി ഉയർത്തിയെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്‌ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

മണപ്പുറം ഫിനാൻസിന്റെ സ്വർണ വായ്പയിൽ നിന്നുള്ള വരുമാനം 21 ശതമാനം ഉയർന്ന് 1,856 കോടി രൂപയിലെത്തി.

സ്വർണ വായ്പയുടെ ആകർഷണം

1. കാര്യമായ നൂലാമാലകളും നടപടിക്രമങ്ങളുമില്ലാതെ അതിവേഗം വായ്പ നേടാനാകുന്നതാണ് സ്വർണ പണയത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്.

2. സ്വർണ വില കഴിഞ്ഞ രണ്ട് വർഷത്തിനിടെ തുടർച്ചയായി റെക്കാഡുകൾ കീഴടക്കുന്നതിനാൽ അധിക വായ്പ നേടാനാകുമെന്നതും അനുകൂലമായി.

3. നിലവിൽ സ്വർണത്തിന്റെ വിലയുടെ 75 ശതമാനം വരെ വായ്പയായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്നു. സിബിൽ സ്കോറോ മറ്റ് ഘടകങ്ങളോ പരിഗണിക്കാതെ വായ്പ ലഭിക്കും

4. സുരക്ഷിത നിക്ഷേപമായതിനാൽ വായ്പ തിരിച്ചടവ് മുടങ്ങിയാലും സ്വർണം ഈടായി വാങ്ങുന്നതിനാൽ ധനകാര്യ സ്ഥാപനങ്ങൾക്കും കിട്ടാക്കടമെന്ന ആശങ്കയില്ല.

സ്വർണ വായ്പ വിപണി പത്ത് ലക്ഷം കോടി രൂപയിലേക്ക്

നടപ്പുസാമ്പത്തിക ഇന്ത്യയിലെ സ്വർണ പണയ വിപണി പത്ത് ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇക്ര വിലയിരുത്തുന്നു. പ്രതിവർഷം 25 ശതമാനം വളർച്ചയാണ് സ്വർണ വായ്പാ വിതരണത്തിലുള്ളത്. 2027 മാർച്ചോടെ മൊത്തം സ്വർണ വായ്പ 15 ലക്ഷം കോടി രൂപയായി ഉയരും.

ബാ​ങ്കു​ക​ളു​ടെ​ ​വി​ഹി​തം​ ​കൂ​ടു​ന്നു

പൊ​തു​ ​മേ​ഖ​ല​ ​ബാ​ങ്കു​ക​ളു​ടെ​ ​സ്വ​ർ​ണ​ ​പ​ണ​യ​ ​വി​പ​ണി​ ​വി​ഹി​തം
63​ ​ശ​ത​മാ​നം

2023​-24​ ​വ​ർ​ഷ​ത്തി​ലെ​ ​മൊ​ത്തം​ ​സ്വ​ർ​ണ​ ​വാ​യ്പ
7.1​ ​ല​ക്ഷം​ ​കോ​ടി​ ​രൂപ