
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള സൗജന്യ ലാപ്‌ടോപ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന 197 വിദ്യാർത്ഥികൾക്കാണ് ലാപ്‌ടോപ് വിതരണം ചെയ്യുക.
വിവിധ പദ്ധതി പ്രവർത്തനങ്ങൾ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഫ്രണ്ട് ഓഫീസുകൾ വഴി പൊതുജനങ്ങളിലേക്ക് കാര്യക്ഷമായി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിക്കും. ഉടമാതൊഴിലാളി അംശാദായം അടയ് ക്കുന്നതിനും വിശദാംശങ്ങൾഅറിയുന്നതിനുംആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുമായി ഏർപ്പെടുത്തുന്ന പുതിയ
കിയോസ്‌ക് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ നിർവ്വഹിക്കും.
ചടങ്ങിൽ ആന്റണി രാജു എം എൽ എ അദ്ധ്യക്ഷത വഹിക്കും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. കെ. ദിവാകരൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അഡീഷണൽ ലേബർ കമ്മീഷണറുമായ രഞ്ജിത്ത് പി മനോഹർ, ബോർഡ് ഡയറക്ടർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും .