cottonhill

തിരുവനന്തപുരം: സൗത്ത് സബ് ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമായ കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി.യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും എച്ച്.എസ്.എസ്, സംസ്കൃതം വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും സബ്‌ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടിയ പ്രതിഭകൾക്ക്
ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.പ്രിൻസിപ്പൽ വി.ഗ്രീഷ്മ,എസ്.എം.സി ചെയർമാൻ എം.എസ്.ബ്രിജിത് ലാൽ , ഹെഡ്മിസ്ട്രസുമാരായ ജി.ഗീത,എസ്.അനിത,റെസിസ് എം.ഡി റസീല സുധീർ,ആയുർ ഇന്ത്യ ഓർഗാനിക് എം.ഡി എസ്.പി.രമേഷ്,സ്റ്റാഫ് സെക്രട്ടറി എ.പി.നജ്മത്,കലോത്സവം കൺവീനർ വി.ചിത്രാദേവി എന്നിവർ സംസാരിച്ചു.