priyanka

ന്യൂ​ഡ​ൽ​ഹി​:​ക​ന്നി​അ​ങ്ക​ത്തി​ൽ​ ​വ​യ​നാ​ട്ടി​ൽ​ ​മി​ന്നും​വി​ജ​യം​ ​നേ​ടി​യ​തി​നുപി​ന്നാ​ലെ​ ​ന​ന്ദി​ ​പ​റ​ഞ്ഞ് ​പ്രി​യ​ങ്ക​ ​ഗാ​ന്ധി.
വ​യ​നാ​ട്ടി​ലെ​ ​പ്രി​യ​ ​സ​ഹോ​ദ​രീ​ ​സ​ഹോ​ദ​ര​ന്മാ​ർ​ ​ത​ന്നി​ല​ർ​പ്പി​ച്ച​ ​വി​ശ്വാ​സം​ ​വി​ന​യാ​ന്വി​ത​യാ​ക്കു​ന്നു.​ ​മ​ണ്‌​ഡ​ല​ത്തി​ലെ​ ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​വി​ജ​യ​മാ​ണി​ത്.​ ​വ​യ​നാ​ടി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ളും​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​ഉ​ൾ​ക്കൊ​ണ്ട്,​ ​നി​ങ്ങ​ളി​ലൊ​രാ​ളാ​യി​ ​കൂ​ടെ​യു​ണ്ടാ​കും.​ ​പാ​ർ​ല​മെ​ന്റി​ൽ​ ​നി​ങ്ങ​ളു​ടെ​ ​ശ​ബ്‌​ദ​മാ​കാ​ൻ​ ​ഒ​രു​ങ്ങി​ ​ക​ഴി​ഞ്ഞു.​ ​അ​വ​സ​രം​ ​ന​ൽ​കി​യ​തി​നും​ ​സ്നേ​ഹ​ത്തി​നും​ ​ഒ​രാ​യി​രം​ ​ന​ന്ദി-ഔ​ദ്യോ​ഗി​ക​ ​എ​ക്‌​സ് ​അ​ക്കൗ​ണ്ടി​ൽ​ ​പ്രി​യ​ങ്ക​ ​കു​റി​ച്ചു.

ഭ​ക്ഷ​ണ​മോ​ ​വി​ശ്ര​മ​മോ​ ​ഇ​ല്ലാ​തെ​ ​ത​നി​ക്കൊ​പ്പം​ ​നി​ന്ന​ ​യു.​ഡി.​എ​ഫി​ലെ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​നേ​താ​ക്ക​ൾ​ക്കും​ ​ഓ​ഫീ​സ് ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​ന​ന്ദി​ ​പ​റ​യു​ന്നു.​ ​ധൈ​ര്യ​വും​ ​പി​ന്തു​ണ​യും​ ​ന​ൽ​കി​യ​ ​അ​മ്മ​ ​സോ​ണി​യാ​ ​ഗാ​ന്ധി,​ ​ഭ​ർ​ത്താ​വ് ​റോ​ബ​ർ​ട്ട് ​വാ​ദ്ര,​ ​മ​ക്ക​ളാ​യ​ ​റൈ​ഹാ​ൻ,​ ​മി​രാ​യ​ ​എ​ന്നി​വ​രോ​ട് ​എ​ത്ര​ ​ന​ന്ദി​ ​പ​റ​ഞ്ഞാ​ലും​ ​മ​തി​യാ​കി​ല്ല.​ ​പ്രി​യ​ ​സ​ഹോ​ദ​ര​ൻ​ ​രാ​ഹു​ൽ,​ ​നി​ങ്ങ​ളാ​ണ് ​യ​ഥാ​ർ​ത്ഥ​ ​ധൈ​ര്യ​ശാ​ലി.​ ​എ​ല്ലാ​യ്പ്പോ​ഴും​ ​വ​ഴി​കാ​ട്ടി​യും​ ​ധൈ​ര്യ​വും​ ​ആ​യി​ ​നി​ല​കൊ​ള്ളു​ന്ന​തി​ന്‌​ ​ന​ന്ദി​യെ​ന്നും​ ​പ്രി​യ​ങ്ക​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തിൽകു​റി​ച്ചു.

My dearest sisters and brothers of Wayanad,
I am overwhelmed with gratitude for the trust you have placed in me. I will make sure that over time, you truly feel this victory has been your victory and the person you chose to represent you understands your hopes and dreams and…

— Priyanka Gandhi Vadra (@priyankagandhi) November 23, 2024

കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖാ​ർ​ഗ​യെ​ ​ഡ​ൽ​ഹി​യി​ലെ​ ​വ​സ​തി​യി​ൽ​ ​പ്രി​യ​ങ്ക​ ​സ​ന്ദ​ർ​ശി​ച്ചു.​ ​മ​ധു​രം​ ​ന​ൽ​കി​യാ​ണ് ​ഖാ​ർ​ഗെ​ ​സ്വീ​ക​രി​ച്ച​ത്.​ ​രാ​ജ്യ​ത്തി​ന്റെ​ ​നേ​തൃ​ ​ത​ല​ത്തി​ലേ​ക്ക് ​വ​യ​നാ​ട് ​സം​ഭാ​വ​ന​ ​ന​ൽ​കു​ന്ന​ത് ​തു​ട​രു​ക​യാ​ണെ​ന്ന് ​ഖാ​ർ​ഗെ​ ​പ്ര​തി​ക​രി​ച്ചു.