
കൊച്ചി:ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അവേശത്തിൽ ക്രിപ്‌റ്റോ കറൻസികളുടെ മുന്നേറ്റം തുടരുന്നു.
ഇതോടെ പ്രമുഖ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ മൂല്യം ഒരു ലക്ഷം ഡോളറിലേക്ക് അടുക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബിറ്റ്‌കോയിന്റെ മൂല്യത്തിൽ 2 ശതമാനം വർദ്ധനയുണ്ട്. മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറയ്ക്കാനുള്ള ഫെഡറൽ റിസർവിന്റെ തീരുമാനവും ബിറ്റ്‌കോയിന്റെ മൂല്യം ഉയർത്തി. വിവിധ ക്രിപ്‌റ്റോ കറൻസികളിൽ പൊസിഷൻ എടുത്ത ഉൗഹക്കച്ചവടക്കാർ കളം ഒഴിഞ്ഞതോടെ വെള്ളിയാഴ്ച ചരിത്രത്തിലാദ്യമായി ബിറ്റ്കോയിൻ വില 91,000 ഡോളർ കടന്നു. വരും ദിവസങ്ങളിലും ക്രിപ്‌റ്റോ നാണയങ്ങൾ കരുത്ത് നേടുമെന്നാണ് അനലിസ്‌റ്റുകൾ പ്രവചിക്കുന്നത്. വൻകിട ഫണ്ടുകൾ ഓഹരി, സ്വർണം, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയിൽ നിന്ന് പണം ക്രിപ്‌റ്റോ കറൻസികളിലേക്ക് മാറ്റുമെന്നാണ് വിലയിരുത്തുന്നത്.