ss

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രങ്ങളിലൊന്നായ കാന്താര-ചാപ്ടർ 1 ഒക്‌ടോബർ 2ന് റിലീസ് ചെയ്യും.കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ "ഭൂതക്കോലം" കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ട്.
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമ്മിക്കുന്ന ചിത്രം പ്രേക്ഷകരെ ഒരിക്കൽ കൂടി ആകർഷിക്കാൻ ഒരുങ്ങുന്നു.ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ പ്രഖ്യാപിച്ചതോടെ "കാന്താര" ചാപ്ടർ 1-നെ ചുറ്റിപ്പറ്റിയുള്ള ആവേശം ഇരട്ടിയായി. ഹോംബാലെയുടെ കാഴ്ചപ്പാടും, സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ സമർപ്പണവും, ആദ്യ അധ്യായത്തിന്റെ പൈതൃകവും കൊണ്ട്, ഈ സിനിമ മറ്റൊരു സിനിമാറ്റിക് നാഴികക്കല്ലായി മാറാനുള്ള ശ്രമത്തിലാണ്.പി. ആർ. ഒ മഞ്ജു ഗോപിനാഥ്.