ss

സിദ്ധാർത്ഥ് നായകനായി എൻ.രാജശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന മിസ് യു നവംബർ 29ന് തിയേറ്രറിൽ. റൊമാന്റിക് ഫീൽ ഗുഡ് ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ തെന്നിന്ത്യൻ മുൻ നിര താരം ആഷിക രംഗനാഥാണ് നായിക.സിനിമാ സംവിധായകനാവാൻ വേണ്ടി പരിശ്രമിക്കുന്ന നായക കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് അവതരിപ്പിക്കുന്നത്.തെലുങ്ക് - കന്നഡ സിനിമയിൽ മുൻനിര നായികയായ ആഷിക ആദ്യമായാണ് തമിഴിൽ അഭിനയിക്കുന്നത്.കാർത്തിയെ നായകനാക്കി മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ 2 ൽ നായികയും ആഷികയാണ്.എട്ടു ഗാനങ്ങളാണ് ചിത്രത്തിൽ. രണ്ടു ഗാനങ്ങൾ സിദ്ധാർത്ഥ് തന്നെയാണ് ആലാപനം .ജിബ്രാനാണ് സംഗീത സംവിധാനം.അനുപമ കുമാർ, രമ, ജെ പി, പൊൻവണ്ണൻ, നരേൻ,കരുണാകരൻ, ബാല ശരവണൻ , ഷഷ്ടികാ എന്നിവരാണ് മറ്റു അഭിനേതാക്കൾ. 7 മൈൽ പെർ സെക്കന്റ്സിന്റെ ബാനറിൽ മലയാളിയായ സാമുവൽ മാത്യു ആണ് നിർമ്മാണം. പി.ആർ. ഒ സി.കെ.അജയ് കുമാർ