pic

വാഷിംഗ്ടൺ: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ പ്രശംസിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. 'ഇന്ത്യയിൽ ഒ​റ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി. കാലിഫോർണിയയിൽ ഇപ്പോഴും വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു" മസ്‌ക് എക്‌സിൽ കുറിച്ചു. കഴിഞ്ഞ 5നായിരുന്നു യു.എസിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, കണക്കുകൾ പ്രകാരം കാലിഫോർണിയ സംസ്ഥാനത്ത് ഇനിയും 3,00,000 വോട്ടുകൾ എണ്ണിയിട്ടില്ല. 1.5 കോടി വോട്ടുകളാണ് ഇതുവരെ എണ്ണിയത്.