
കൊച്ചി: അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച വൈദ്യുതി കരാറുകൾ പുനപരിശോധിക്കാൻ ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ കമ്മിറ്റി രൂപീകരിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ കാലയളവിൽ ഒപ്പുവെച്ച വിവിധ വൈദ്യുതി കരാറുകളിലെ വ്യവസ്ഥകളാണ് സമിതി പരിശോധിക്കുന്നത്. അദാനി പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് 1,234.4 മെഗാവാട്ടിന്റെ കൽക്കരി പ്ളാന്റ് സ്ഥാപിക്കാൻ ഹസീനയുടെ കാലയളവിൽ കരാർ ഒപ്പുവെച്ചത്. ഇതോടൊപ്പം ഒരു ചൈനീസ് കമ്പനി ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങളുമായി ഒപ്പുവെച്ച വൈദ്യുതി, ഇന്ധന മേഖലയിലെ കരാറുകളിലെ വ്യവസ്ഥകളും പരിശോധിക്കും.