കൊല്ലം: ജനതാ പ്രവാസി സെന്ററിന്റെ നേതൃത്വത്തിൽ പ്രവാസി ദിനമായ ജനുവരി 9ന് ആലപ്പുഴയിൽ നടക്കുന്ന പ്രവാസി സംഗമത്തിന്റെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ സംഘാടകസമിതി യോഗം ജവഹർ ബാലഭവനിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് എസ്.സുനിൽ ഖാൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് ചാമ്പക്കട അദ്ധ്യക്ഷനായി. ഭാരവാഹികളായി കായ്ക്കര നജീബ്, ഷബീർ മാറ്റപ്പള്ളി, പുളിമൂട്ടിൽ ഉണ്ണി, പ്രൊഫ. മാധവൻ പിള്ള, സിബിൻ തേവലക്കര, നാസറുദ്ദീൻ (രക്ഷാധികാരി), നൗഷാദ് ചാമ്പക്കട (ചെയർമാൻ), ശിഹാബുദ്ദീൻ (ജനറൽ കൺവീനർ), സിദ്ധാർത്ഥൻ (കൺവീനർ), നൂറുദ്ദീൻ, അൻസർ (വൈസ് ചെയർമാൻ), സത്യൻ, മോഹൻ കണ്ണനല്ലൂർ (ജോ. കൺവീന‌ർ), രാജഗോപാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.