bishop

ചങ്ങനാശേരി : നിയുക്ത കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് മെത്രാഭിഷിക്തനായി. സിറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ കൈവയ്പിലൂടെയാണ് അഭിഷിക്തനായത്. തുടർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു.

നിസിബസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയായാണ് നിയമനം. വത്തിക്കാൻ സെക്രട്ടേറിയറ്റ് സ്റ്റേറ്റ് പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ.എഡ്ഗാർ പേഞ്ഞ പാർറ, ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ സഹകാർമ്മികരായി. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്കാബാവാ അനുഗ്രഹ സന്ദേശം നൽകി. ഇന്ത്യയുടെ അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറെല്ലി മുഖ്യസന്ദേശം നൽകി. ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, മാർ കൂവക്കാട്ടിന്റെ മാതൃസഹോദരനും ചെത്തിപ്പുഴ തിരുഹൃദയാശ്രമം പ്രിയോറും വികാരിയുമായ ഡോ.തോമസ് കല്ലുകളം എന്നിവർ ആശംസ അർപ്പിച്ചു.