
അമ്മാൻ: ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാനിൽ ഇസ്രയേൽ എംബസിക്ക് സമീപം വെടിവയ്പ്. മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇന്നലെ പുലർച്ചെ റാബിയ മേഖലയിലായിരുന്നു സംഭവം. രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണമായിരുന്നു സംഭവമെന്ന് ജോർദ്ദാൻ ഭരണകൂടം പ്രതികരിച്ചു. ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചു.