risha

ജിദ്ദ: ഇന്ത്യൻ പ്രിമിയ‌ർ ലീഗിന്റെ മെഗാ ലേലത്തിൽ നിറയെ കോടിക്കിലുക്കം.ജിദ്ദയിലെ അൽ അബോദായ് അൽ ജോഹർ തിയേറ്റർ വേദിയാകുന്ന മെഗാലേലത്തിൽ 27 കോടി രൂപയ്ക്ക് ലക്‌നൗ സൂപ്പർ ജയ്‌ന്റ്സ് സ്വന്തമാക്കിയ റിഷഭ് പന്ത് ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി റെക്കാഡ് കുറിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ സീസണിൽ ഐ.പി.എൽ ചാമ്പ്യൻമാരാക്കിയ ക്യാപ്ടൻ ശ്രേയസ് അയ്യർ 26.75 കോടി രൂപയ്ക്ക് പഞ്ചാബിലെത്തി മെഗാലേലത്തിനായി റിലീസ് ചെയ്ത് തീരുമാനം ശരിയാണെന്ന് തെളിയിച്ചു. 2കോടിയായിരുന്നു ഇരുവരുടേയും അടിസ്ഥാന വില.

ലേലത്തിന് മുമ്പ് കൊൽക്കത്ത റീലീസ് ചെയ്‌തതിൽ നിരാശ തുറന്നു പറഞ്ഞ ബാറ്റിംഗ് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർക്ക് അപ്രതീക്ഷിത ബമ്പറടിച്ചു. 23.75 കോടി രൂപ മുടക്കിയാണ് കൊൽക്കത്ത വീണ്ടും തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. ലക്നൗ സൂപ്പർ ജയ്‌ന്റ്സാണ് കൊൽക്കത്തയ്‌ക്കൊപ്പം വെങ്കിടേഷിനായി സജീവമായി രംഗത്തുണ്ടായിരുന്നത്. റോയൽ ചലഞ്ചേഴ് ബംഗളൂരുവും കൂടി രംഗത്തെത്തിയതോടെ വെങ്കിടേഷിന്റെ വിലകുതിച്ചുയർന്നു.

അർഷ്‌ദീപ് അരേവാഹ്

ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 3 മണികഴിഞ്ഞ് തുടങ്ങിയ ലേലം നിയന്ത്രിച്ചത് മല്ലികാ സാഗറായിരുന്നു. രണ്ട് കോടി രൂപ വിലയുണ്ടായിരുന്ന പേസർ അർഷ്‌ദീപാണ് സൂപ്പർകോടി കിലുക്കത്തിൽ ആദ്യം ഇടം നേടിയത്. 18 കോടി രൂപയ്ക്ക് ആർ.ടി.എം കാ‌ർഡ് വഴി( റൈറ്റ് ടു മാച്ച്)​ അർഷ്ദീപിനെ റിലീസ് ചെയ്ത പഞ്ചാബ് കിംഗ്സ് തന്നെ താരത്തെ നിലനിറുത്തുകയായിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദാണ് അർഷ്ദീപിനായി ഏറ്റവും ഉയ‌ർന്ന തുകവിളിച്ചത്. അതാണ് പഞ്ചാബ് ആർ.ടി.എം വഴി മറികടന്നത്. 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അർഷ്‌ദീപിനായി സി.എസ്.കെ,​ഡൽഹി,​ ഗുജറാത്ത്,​രാജസ്ഥാൻ എന്നീടിമുകളെല്ലാം ഉണ്ടായിരുന്നു. മാർക്വിതാരങ്ങളുടെ രണ്ടാം സെറ്റിൽ ഉണ്ടായിരുന്ന 2 കോടി രൂപ അടിസ്ഥാന വിലയുള്ള വെറ്റ്റൻ സ്പിന്നർ യൂസ്‌വേന്ദ്ര ചഹലിനെ പഞ്ചാബ് 18 കോടിക്ക് ടീമിലെത്തിച്ചതും അപ്രതീക്ഷിതമായി.

പന്തും ശ്രേയസും

ലേലം ആരംഭിച്ച് അരമണിക്കൂറിനകം ഡൽഹിയുമായുള്ള മത്സരവിളിക്കൊടുവിൽ 26.75 കോടിരൂപയ്ക്ക് പഞ്ചാബ് ശ്രേയസിനെ ടീമിലെത്തിച്ചു. ഐ.പി.എല്ലിൽ അതുവരെയുള്ള ഏറ്റവും ഉയ‌ർന്ന തുകയായിരുന്നു ഇത്. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്റെ പേരിലുണ്ടായിരുന്ന 24.75 കോടിയുടെ (കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്)​ റെക്കാഡാണ് ശ്രേയസ് മറികടന്നത്. എന്നാൽ അധികം വൈകും മുൻപ് ശ്രേയസിന്റെ റെക്കാഡ് പന്ത് മറികടക്കുകയായിരുന്നു.ഡൽഹിയുമായുള്ല മത്സരത്തിനൊടുവിൽ ആർ.ടി.എമ്മും മറികടന്ന് 27 കോടി രൂപയ്ക്ക് പന്തിനെ ലക്നൗ തങ്ങളുടെ കൂടാരത്തിൽ എത്തിക്കുകയായിരുന്നു. 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് സ്വന്തമാക്കിയ ഇംഗ്ലീഷ് താരം ജോസ് ബട്ട്‌ലറാണ് ഒടുവിൽ റിപ്പോർട്ട് ലഭിക്കുന്നതുവരെയുള്ള ഏറ്റവും വിലയേറിയ വിദേശ താരം. കെ.എൽ രാഹുലിനെ 14 കോടിക്ക് ഡൽഹി സ്വന്തനാക്കി. സിറാജിനെ 12.25 കോടിക്ക് ഗുജറാത്ത് സ്വന്തമാക്കിയപ്പോൾ ഷമി 10 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിൽ എത്തി.

ആരും വിളിക്കാത്ത പ്രമഖർ

ദേവ്‌ദത്ത് പടിക്കൽ,​ ഡേവിഡ് വാർണർ,​ ജോണി ബെയർസ്റ്റോ എന്നിവരെ ആദ്യ ഘട്ടത്തിൽ ആരും വിളിച്ചില്ല. ലേലം ഇന്നും തുടരും.

ലേലത്തിൽ ടീമിലെത്തിയവ‌ർ

ചെന്നൈ

ആർ.അശ്വിൻ (9.75 കോടി)​,​ രചിൻ രവീന്ദ്ര (4 കോടി)​,​ ഡെവോൺ കോൺവെ (6.2 കോടി)​,​രാഹുൽ ത്രിപാതി (3.40കോടി)​, ​നൂർ അഹമ്മദ് (10കോടി)​,​ ഖലീൽ അഹമ്മദ് (4.80കോടി)​,​ വിജയ് ശങ്കർ (1.2 കോടി)​

ബാക്കിയുള്ള തുക -15.6 കോടി

ഡൽഹി

രാഹുൽ (14 കോടി)​ ,​ ഹാരിബ്രൂക്ക് (6.25 കോടി)​,​ജേക്ക് ഫ്രേസർ (9 കോടി)​,​കരുൺ നായ‌ർ (50കോടി)​,​മിച്ചൽ സ്റ്റാർക്ക് (11.75 കോടി)​,​ നടരാജൻ (10.75 കോടി)​,​സമീർ റിസ്‌വി (95 ലക്ഷം)​,​ അഷുതോഷ് ശ‌ർമ്മ (3.8 കോടി)​,​ മോഹിത് ശർമ്മ (2.2 കോടി)​.

ബാക്കിയുള്ള തുക -13.8 കോടി

ഗുജറാത്ത്

​ജോസ് ബട്ട്‌ലർ(15.75 കോടി)​,​ റബാഡ (10.75 കോടി)​,​സിറാജ് (12.25 കോടി)​,​പ്രസിദ്ധ് കൃഷ്ണ (9.50കോടി)​,​ നിഷാന്ത് സിന്ധു (30 ലക്ഷം)​,​മഹിപാൽ ലോംറോർ (1.70 കോടി)​,​ കുമാർ കുഷാഗ്ര (65 ലക്ഷം)​,​ മാനവ് സുത്താർ (30 ലക്ഷം)​,​ അനുജ് റാവത്ത് (30 ക്ഷം)​

ബാക്കിയുള്ള തുക -17.5 കോടി

കൊൽക്കത്ത

ആൻറിച്ച് നോ‌ർക്യ (6.50 കോടി)​,​വെങ്കിടേഷ് (23.75 കോടി)​,​ഡി കോക്ക് (3.80 കോടി)​,​ഗുർബാസ് (2 കോടി)​,​രഘുവംശി (3 കോടി)​,​ വൈഭവ് അറോറ (1.8 കോടി)​,​ മായങ്ക് മർക്കണ്ടേ (30 ലക്ഷം)​

ബാക്കിയുള്ള തുക -10.5 കോടി

ലക്നൗ

പന്ത് (27 കോടി)​,​മർക്രം (2 കോടി)​,​മില്ലർ (7.50കോടി)​,​ആവേശ് (9.75 കോടി)​,​മിച്ചൽ മാർഷ് (3.40 കോടി)​,​ അബ്‌ദുൾ സമദ് (4.20 കോടി)​,​ ആര്യൻ ജുയൽ (30 ലക്ഷം)​

ബാക്കിയുള്ള തുക -11.85 കോടി

മുംബയ്

ബൗൾട്ട് (12.50 കോടി)​,​നമ‌ൻ ദിർ (ആർ.ടി.എം,​ 5.25 കോടി)​,​ റോബിൻ മിൻസ് (65 ലക്ഷം)​,​ കരൺ ശർമ്മ (50 ലക്ഷം)​.

ബാക്കിയുള്ള തുക -26.1 കോടി

പഞ്ചാബ്

നേഹൽ വധേര (4.20 കോടി)​,​ശ്രേയസ് (26.75 കോടി)​,​ആർഷ്ദീപ് (ആർ.ടി.എം 18 കോടി)​,​ചഹൽ (18 കോടി)​,​മാക്‌സ്‌വെൽ (4.20കോടി)​,​സ്റ്റോയിനിസ് (11 കോടി)​,​ വൈശാഖ് വിജയ്‌കുമാ‌ർ (1.8 കോടി)​,​ യഷ് താകൂർ (1.6 കോടി)​,​ ഹർപ്രീത് ബ്രാർ (1.5 കോടി)​,​ വിഷ്ണു വിനോദ് (95 ലക്ഷം)​

ബാക്കിയുള്ള തുക -22.5 കോടി

രാജസ്ഥാൻ

ജോഫ്ര ആർച്ചർ (12.50 കോടി)​,​തീക്ഷണ (4.40കോടി)​,​വാനിൻഡു ഹസരങ്ക (5.25 കോടി)​,​ ആകാഷ് മധ്‌വാൾ (1.2 കോടി)​,​കുമാർ കാർത്തികേയ (30 ലക്ഷം)​.

ബാക്കിയുള്ള തുക -17.35 കോടി

ഹൈദരാബാദ്

ഇഷാൻ കിഷൻ (11.25 കോടി)​ ,​അഭിനവ് മനോഹർ (3.20 കോടി)​,​അഥർവ തൈ​ദെ (30ലക്ഷം)​,​ആദം സാംപ (2.40 കോടി)​,​ ഷമി (10 കോടി)​,​ രാഹുൽ ചഹർ (3.20 കോടി)​,​ഹർഷൽ പട്ടേൽ (8 കോടി)​,​ സിമർജീത്ത് സിംഗ് (1.5 കോടി)​.

ബാക്കിയുള്ള തുക -5.5 കോടി

ബം​ഗ​ളൂ​രു
ഹാ​സ​ൽ​വു​ഡ് ​(12.50​ ​)​കോ​ടി,​​​ ​റ​സി​ക് ​ദ​ർ​ ​(6​ ​കോ​ടി​)​​ ,​​​ലി​വിം​ഗ്സ്റ്റ​ൺ​ ​(8.75​ ​കോ​ടി​),​​​ജി​തേ​ഷ് ​(11​ ​കോ​ടി​)​​,​​​ഫി​ൽ​ ​സാ​ൾ​ട്ട് ​(11.5​ ​കോ​ടി​)​,​ സുയാഷ് ശർമ്മ (2.6 കോടി)​.

ബാക്കിയുള്ള തുക -30.65 കോടി