
മുത്തപ്പന്റെ കഥയുമായി സാമ്യമുള്ള പ്രമേയവുമായി എത്തുന്ന കാെറഗജ്ജ എന്ന ചിത്രം ജനുവരിയിൽ മലയാളത്തിലും പ്രദർശനത്തിന്. കരാവലി (കറാവളി) ഭാഗത്തെ ആരാധ്യ ദൈവമായ "കാെറഗജ്ജ"യുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആദ്യ സിനിമ
സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അത്താവാർ സംവിധാനം ചെയ്യുന്നു. ഹോളിവുഡിലും-ബോളിവുഡിലും പ്രശസ്ത
അഭിനേതാവായ കബീർ ബേദി, ഫ്രഞ്ച് സിനിമകളുടെ കാെറിയോഗ്രാഫറും യൂറോപ്യൻ ബാൾ
ഡാൻസറുമായ സന്ദീപ് സോപർക്കർ,ബോളിവുഡിലെ പ്രശസ്ത
നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്ത താരം ഭവ്യ, ഒരാൾ മാത്രം , കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ"എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ശ്രുതി
തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു.
"വിധേയൻ" സിനിമയിൽ അഭിനയിച്ച നവീൻ ഡി പടീൽ ആണ് മറ്റൊരു താരം.
ഗോപി സുന്ദർ ആണ് സംഗീതവും പശ്ചാത്തല സംഗീതവും.മനോജ് പിള്ളയും പവൻ കുമാറും ചേർന്നാണ് ഛായാഗ്രഹണം. ലവൻ- കുശൻ ഗ്രാഫിക്സ് നിർവഹിക്കുന്നു.മൂന്നു വർഷം തുടർച്ചയായി സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ലിജു പ്രഭാകറാണ് കളറിസ്റ്ര്.
സക്സസ് ഫിലിംസ്, ത്രിവിക്രമ സിനിമാസ് എന്നീ ബാനറിൽ ആണ് നിർമ്മാണം.മലയാളം, തമിഴ്, തെലുങ്ക്, തുളു, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.
പി .ആർ. ഒ എ .എസ് ദിനേശ്,വിവേക് വിനയരാജ്.
"