
ഷെയ്ൻ നിഗം, സാക്ഷി വൈദ്യ എന്നിവരെ പ്രധാന കഥാപാത്രങ്ങലാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ശക്തമായ ഒരു പ്രണയ കാവ്യമാണ് ഹാൽ.സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ പ്രണയ ചിത്രമായിരിക്കും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹാൽ എന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.ജോണി ആന്റണി, സുരേഷ് കൃഷ്ണ, ജോയ് മാത്യു, മധുപാൽ.കെ. യു .മനോജ്.നിഷാന്ത് സാഗർ, നിയാസ് ബക്കർ, ദിനേശ് പണിക്കർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരാണ് മറ്ര് താരങ്ങൾ.നിഷാദ് കോയയുടേതാണ് തിരക്കഥ,സംഗീതം -വി. നന്ദഗോപാൽ.
ഛായാഗ്രഹണം -രവിചന്ദ്രൻ, കലാസംവിധാനം - പ്രശാന്ത് മാധവ് മേക്കപ്പ് - അമൽ,കോസ്റ്റ്യും - ഡിസൈൻ -ധന്യ ബാലകൃഷ്ണൻ,
ജെ.വി. ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.ജനുവരി മദ്ധ്യത്തിൽ റിലീസ് ചെയ്യും. പി.ആർ. ഒ വാഴൂർ ജോസ്.