
തമിഴിൽ കൈനിറയെ ചിത്രങ്ങളുമായി വിജയ യാത്രയിൽ അഭിരാമി. രജനികാന്ത് നായകനായ വേട്ടയ്യനിലാണ് അഭിരാമിയെ പ്രേക്ഷകർ ഒടുവിൽ കണ്ടത്. അതിനു മുൻപ് വിജയ് സേതുപതിയുടെ ബോക് ബസ്‌റ്റർ ചിത്രം മഹരാജയിൽ കോകില ശ്രീലക്ഷ്‌മി സെൽവം എന്ന കഥാപാത്രമായി തിളങ്ങി. കമൽഹാസനും മണിരത്നവും വീണ്ടും ഒരുമിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് അഭിരാമി അവതരിപ്പിക്കുന്നത്. വിവാഹശേഷം സുരേഷ്അ ഗോപി നായകനായ പ്പോത്തിക്കരി എന്ന ചിത്രത്തിലൂടെയാണ് അഭിരാമി മലയാളത്തിലേക്ക് മടങ്ങിവന്നത്. വീണ്ടും ഇടവേള സംഭവിച്ചു. സുരേഷ്‌ഗോപി, ബിജുമേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ സിനിമയിലൂടെ വീണ്ടും മടങ്ങി വന്നു . ഗരുഡിൽ സുരേഷ്‌ഗോപിയുടെ നായിക വേഷമാണ് അവതരിപ്പിച്ചത്. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രം മാത്രം മതി അഭിരാമി എന്ന നടിയെ മലയാളികൾക്ക് ഓർക്കാൻ. തെലുങ്ക്, കന്നട ചിത്രങ്ങളിലൂടെ അവിടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്.