നമ്മൾ താമസിക്കുന്ന വീടിന് ചുറ്റും പല തരത്തിലുള്ള പക്ഷികളും മൃഗങ്ങളും സസ്യങ്ങളുമുണ്ട്. ഒരു വീട്ടിൽ മരണം നടക്കാൻ പോവുകയാണെങ്കിൽ അതിന് മുമ്പ് പ്രകൃതി തന്നെ അതിന്റെ സൂചന തരുമെന്നാണ് പണ്ടുകാലം മുതലുള്ള വിശ്വാസം. ഈ സമയങ്ങളിൽ ചില സസ്യങ്ങൾ വീടിന് ചുറ്റും വളരും. ഈ സസ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
അരളി - മനോഹരമായ പൂക്കൾ ഉണ്ടാവുന്നതാണ് അരളിച്ചെടി. എന്നിരുന്നാൽ പോലും ഈ ചെടി വീടുകൾക്ക് സമീപം നടാൻ പാടില്ല. തനിയെ വളർന്ന് വരുന്ന അരളിച്ചെടി പൂത്താൽ വലിയ ദോഷമാണ് ആ വീട്ടിലുള്ളവർക്ക് സംഭവിക്കാൻ പോകുന്നതെന്നാണ് വിശ്വാസം. അതിനാൽ, വീടിന് സമീപം അരളിച്ചെടി ഉണ്ടെങ്കിൽ എത്രയും വേഗം വെട്ടിക്കളയുക.
കള്ളിച്ചെടികൾ - നെഗറ്റീവ് ഊർജത്തെ ആകർഷിക്കാൻ കഴിവുള്ളവയാണ് കള്ളിച്ചെടികൾ. അതിനാൽ ഇവ ഒരിക്കലും വീടിന് സമീപത്തോ പ്രധാന വാതിലിന് സമീപത്തോ വയ്ക്കാൻ പാടില്ല. ഇവയുള്ള വീടുകളിൽ രോഗം വരാനുള്ള സാദ്ധ്യത കൂടുമെന്നാണ് വിശ്വാസം.
കറിവേപ്പ് - ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്ന ചെടിയാണ് കറിവേപ്പ്. ഇവ വീടിനോട് ചേർന്ന് വളർത്തുകയാണെങ്കിൽ അത് നിങ്ങൾക്ക് വലിയ ദോഷങ്ങളുണ്ടാക്കും. ജീവിതത്തിൽ തകർച്ചകൾ ഉണ്ടാകാൻ പോലും കാരണമാകും. എന്നാൽ, അതിർത്തി തിരിച്ച് കറിവേപ്പ് നടുന്നതിൽ ദോഷമില്ല. ഇവ പൂക്കുകയാണെങ്കിൽ മരണതുല്യമായ ദുഃഖം നിങ്ങളുടെ വീട്ടിൽ ഉണ്ടാകുമെന്നാണ് വിശ്വാസം.