police

കാട്ടാക്കട: യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി ആക്രമിച്ചു. ഞായറാഴ്ച വൈകുന്നേരം 4.45 നാണ് ഭീതി പരത്തി കാട്ടാക്കട തിരുവനന്തപുരം റോഡിൽ കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിന് എതിർവശം ചൈനീസ് മേളക്ക് മുന്നിലായി അക്രമണം ഉണ്ടായത്. ആക്രമണത്തിൽ മലയിൻകീഴ് മലയം ചൂഴാറ്റുകോട്ട സ്വദേശിയും ടയിൽസ് കടയിലെ ജീവനക്കാരനുമായ അജയകുമാറിന് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ടയിൽസ് പണി ചെയ്യുന്ന കാട്ടാക്കട സ്വദേശി അനന്തു, ഇയാളുടെ രണ്ടു സുഹൃത്തുക്കൾ എന്നിവരെ കണ്ടെത്താനായി പൊലിസ് അന്വേഷണം തുടങ്ങി.


ഞായറാഴ്ച് വൈകുന്നേരം 4.45 ഓടെ അനന്തു ഫോൺ വിളിച്ചതനുസരിച്ചാണ് അജയകുമാർ കാട്ടാക്കടയിൽ എത്തിയത്. ഈ സമയം അനന്തുവും സുഹൃത്തുക്കളും ചേർന്ന് അജയകുമാർ വന്ന ബൈക്ക് തടഞ്ഞ് നിറുത്തുകയും കൈയിൽ കരുതിയിരുന്ന ബിയർ കുപ്പി കൊണ്ട് അജയകുമാറിന്റെ തലയിൽ അടിക്കുകയും ചെയ്തു. ഇതോടെ ബോധരഹിതനായി അജയകുമാർ നിലത്ത് വീണപ്പോഴും ആനന്തുവും സുഹൃത്തുക്കളും അജയകുമാറിനെ ആക്രമിച്ചു. പൊലിസ് എത്തിയതോടെ അനന്തുവും കൂട്ടരും രക്ഷപെട്ടു. പൊലീസ് അജയകുമാറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമണത്തിന് കാരണം വ്യക്തമല്ല.