
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിലെ സംരംഭകത്വ നിക്ഷേപ ക്ലബ് സെബി ഓൾടൈം മെമ്പർ അശ്വിനി ഭാട്ടിയ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം കേന്ദ്രം ഓണററി ചെയർമാൻ ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സുനിൽ ചാക്കോ, എസ്.ബി.ഐ മുൻ ചീഫ് ജനറൽ മാനേജർ എസ്.ആദി കേശവൻ, തിരുവനന്തപുരം കേന്ദ്രം ഓണററി സെക്രട്ടറി എസ്.ശ്രീനിവാസൻ,അസോസിയേറ്റ് സെക്രട്ടറി ഡോ.ജി.എൽ.മുരളീധരൻ, വൈസ് ചെയർപേഴ്സൺ പുഷ്പ.ആർ.മേനോൻ,ട്രഷറർ എസ്.സുരേഷ്,വൈസ് പ്രിൻസിപ്പൽ പി.എസ്.മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.മിലൻ സംരംഭക അവാർഡ് വിതരണവും അന്തർദേശീയ ചെസ് ചാമ്പ്യൻ ഗൗതം കൃഷ്ണയെ ആദരിക്കലും നടത്തി.