
കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന MDMAയും കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി മനു മോഹനാണ് അറസ്റ്റിലായത്. 20 ഗ്രാം കഞ്ചാവും 2.485 ഗ്രാം MDMAയും കണ്ടെടുത്തു. ഇയാളുടെ കൂട്ടാളിയായ ഓച്ചിറ സ്വദേശി മനേഷ് ആണ് കേസിലെ രണ്ടാം പ്രതി.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മനു മോഹൻ എക്സൈസ് സംഘത്തിലുണ്ടായിരുന്ന സിവിൽ എക്സൈസ് ഓഫീസർ ജൂലിയൻ ക്രൂസിനെ മാരകമായി ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയും വളരെ ശ്രമകരമായ ദൗത്യത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. പരിക്ക് പറ്റിയ ഉദ്യോഗസ്ഥനെയും പ്രതിയെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് & നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ദിലീപ്.സി.പിയുടെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, IB പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എം.ആർ, അജിത്ത്, ജൂലിയൻ ക്രൂസ്, ബാലു.എസ്.സുന്ദർ, വനിത സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ എന്നിവരാണ് എക്സൈസ് പാർട്ടിയിലുണ്ടായിരുന്നത്.