gold

ദുബായ്: ലോകത്തെ ഏറ്റവും വലിയ സ്വർണ്ണക്കട്ടി നിർമ്മിച്ച് യു.എ.ഇയിലെ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് മിന്റിംഗ് ഫാക്ടറി. 300.12 കിലോഗ്രാം ഭാരമാണ് സ്വർണക്കട്ടിക്കുള്ളത്.

ഏകദേശം 25.755 മില്യൺ ഡോളർ വിലമതിപ്പുള്ള സ്വർണ്ണക്കട്ടി ഗിന്നസ് ലോക റെക്കാഡിലും ഇടംനേടിയിരിക്കുകയാണ്. നേരത്തെ, ജപ്പാനിലെ മിറ്റ്‌സുബിഷി മെറ്റീരിയൽസ് കോർപ്പറേഷൻ 250 കിലോഗ്രാം ഭാരമുള്ള സ്വർണ്ണക്കട്ടി നിർമ്മിച്ചിരുന്നു. 20.1 മില്യൺ ഡോളർ വിലമതിപ്പുള്ള ഈ സ്വർണ്ണക്കട്ടി ഇസൂ നഗരത്തിലെ ടോയ് ഗോൾഡ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.