pic

ടെഹ്റാൻ: ഇസ്രയേൽ നേതാക്കൾക്ക് അറസ്റ്റ് വാറണ്ടല്ല,​ വധശിക്ഷയാണ് നൽകേണ്ടതെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഗാസയിലെ യുദ്ധക്കുറ്റത്തിന്റെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്റി ബെഞ്ചമിൻ നെതന്യാഹു,​ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർക്ക് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഖമനേയി. കോടതിയുമായി കരാറില്ലാത്തതിനാൽ ഇസ്രയേലിലും യു.എസ്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും വാറണ്ടിന് പ്രസക്തിയില്ല. അതേ സമയം, ഒക്‌ടോബർ 26ന് ടെഹ്റാനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിന് തിരിച്ചടി നൽകാൻ ഇറാൻ സൈന്യം ഒരുങ്ങുന്നതായി ഖമനേയിയുടെ ഉപദേഷ്ടാവ് അലി ലാരിജാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.