e
real

ലെഗാനസ്: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലെഗാനസിനെ കീഴടക്കി അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് പോയിന്റ് ബിളിൽ രണ്ടാം സ്ഥാനത്തെത്തി. കിലിയൻ എംബാപ്പെ, ഫെഡറിക്കോ വാൽവർഡെ, ജൂഡ് ബെല്ലിംഗ്‌ഹാം എന്നിവരാണ് നിലവിലെ ചാമ്പ്യന്മാരായ റയലിനായി ലക്ഷ്യം കണ്ടത്. റയലിന് 13 മത്സരങ്ങളിൽ നിന്ന് 30 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ കഴിഞ്ഞ ദിവസം സെൽറ്റ ഡി വിഗോയോട് 2-2ന് അപ്രതീക്ഷിത സമനിലയിൽ കുരുങ്ങിയിരുന്നു. 2 ഗോളിന്റെ ലീഡെടുത്ത ബാഴ്‌സലോണയെ അവസാന നിമിഷങ്ങളിൽ നേടിയ ഇരട്ടഗോളുകളുടെ മികവിലാണ് പിടിച്ച് സെൽറ്റ ഡി വിഗോ സമിനിലയിൽ പിടിച്ചത്. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ജയമില്ലെങ്കിലും ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സയ്ക്ക് 14 മത്സരങ്ങളിൽ നിന്ന് 34 പോയിന്റാണുള്ശത്. 18 പോയന്റുള്ള സെൽറ്റ 11-ാം സ്ഥാനത്താണ്.