a

ഹൈദരാബാദ്: അദാനി ഗ്രൂപ്പിൽ നിന്ന് യംഗ് ഇന്ത്യ സ്‌കിൽസ് യൂനിവേഴ്‌സിറ്റിക്കുള്ള 100 കോടി രൂപ സംഭാവന നിരസിച്ച് തെലങ്കാന സർക്കാർ. പണം സ്വീകരിക്കാൻ തയാറല്ലെന്ന് കാണിച്ച് അദാനിക്ക് കത്തയച്ചതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. വിവാദങ്ങൾക്കൊന്നും താൽപ്പര്യമില്ലെന്നും കാബിനറ്റ് മന്ത്രിമാരുമായി ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടുകൾക്ക് കീഴിൽ 100 ​​കോടി രൂപ അദാനി ഗ്രൂപ്പിൽ നിന്ന് ലഭിച്ചു. എന്നാൽ തെലങ്കാന സർക്കാറിന്റെ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും നിക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.