elon-musk

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കാര്യക്ഷമതയെ പ്രശംസിച്ച് ഇലോൺ മസ്‌ക്. ഇന്ത്യ 64 കോടി വോട്ട് ഒറ്റ ദിവസം കൊണ്ട് എണ്ണിത്തീർക്കുമ്പോൾ കാലിഫോർണിയയിൽ വോട്ട് ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്ന് മസ്‌ക് പരിഹസിച്ചു. 19 ദിവസമായിട്ടും കാലിഫോർണിയയിൽ വോട്ടെണ്ണൽ പൂർത്തിയാകാത്ത പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പ്രതികരണം.