g

സിം​ഗ​പ്പൂ​‌​ർ​:​ ​ലോ​ക​ ​ചെ​സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഇ​ന്ത്യ​ൻ​ ​സെ​ൻ​സേ​ഷ​ൻ​ ​ഡി.​ഗു​കേ​ഷി​ന് ​തോ​ൽ​വി​യോ​ടെ​ ​തു​ട​ക്കം.​സിം​ഗ​പ്പൂ​രി​ലെ​ ​റി​സോ​ർ​ട്ട് ​വേ​ൾ​ഡ് ​സെ​ന്റോ​സ​ ​വേ​ദി​യാ​കു​ന്ന​ ​ലോ​ക​ ​ചെ​സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​ ​ചൈ​നീ​സ് ​ഗ്രാ​ൻ​ഡ് ​മാ​സ്റ്റ​ർ​‌​ ​ഡിം​ഗ് ​ലി​റ​ൻ​ ​ഗു​കേ​ഷി​നെ​ ​തോ​ൽ​പ്പി​ച്ചു.​ ​വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി​ ​മ​ത്സ​രി​ച്ച​ ​ഗു​കേ​ഷ് ​ഇ​ട​യ്ക്ക് ​വ​രു​ത്തി​യ​ ​ചി​ല​ ​പി​ഴ​വു​ക​ൾ​ ​താ​ര​ത്തി​ന് ​തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു.​
42​-ാം​ ​നീ​ക്ക​ത്തി​ൽ​ ​ഗു​കേ​ഷ് ​തോ​ൽ​വി​ ​സ​മ്മ​തി​ച്ചു.​ ​ലോ​ക​ ​ചെ​സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​താ​ര​മാ​ണ് ​ഗു​കേ​ഷ്.കിം​ഗ് ​പോ​ണ്‍​ ​ഫോ​ർവേ​ഡ് ​ഗെ​യി​മി​ലൂ​ടെ​ ​തു​ട​ങ്ങി​യ​ ​ഗു​കേ​ഷി​നെ​ ​ഫ്ര​ഞ്ച് ​ഡി​ഫ​ൻ‍​സി​ലൂ​ടെ​യാ​യി​രു​ന്നു​ ​ലി​റ​ൻ​ ​ത​ള​ച്ച​ത്.​ ​
ജ​യ​ത്തോ​ടെ​ ​ലി​റ​ൻ​ ​വി​ല​പ്പെ​ട്ട​ ​ഒ​രു​ ​പോ​യി​ന്റ് ​നേ​ടി.​ ​ര​ണ്ടാ​മ​ത്തെ​ ​മ​ത്സ​രം​ ​ഇ​ന്ന് ​ന​ട​ക്കും.​ ​ക്ളാ​സി​ക് ​ഫോ​ർ​മാ​റ്റി​ൽ​ 14​ ​റൗ​ണ്ടു​ക​ളു​ള്ള​ ​പോ​രാ​ട്ടം​ ​ഡി​സം​ബ​ർ​ 13​വ​രെ​യാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ആ​ദ്യം​ ​ഏ​ഴ​ര​ ​പോ​യി​ന്റ് ​നേ​ടു​ന്ന​ ​ക​ളി​ക്കാ​ര​ൻ​ ​ജേ​താ​വാ​കും.​ 14​ ​റൗ​ണ്ടു​ക​ളും​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ ​ഒ​രേ​ ​പോ​യി​ന്റ് ​നി​ല​യാ​ണെ​ങ്കി​ൽ​ ​ടൈ​ബ്രേ​ക്ക​ർ​ ​ന​ട​ത്തും.

അറ്റാക്കിംഗ് ലിറൻ
പത്തിൽ പിഴച്ച് ഗുകേഷ്


അ​റ്റാ​ക്കിം​ഗ് ​ഗെ​യിം​ ​പു​റ​ത്ത​ടു​ത്താ​ണ് ​ചൈ​നീ​സ് ​താ​രം​ ​ഡിം​ഗ് ​ലി​റ​ൻ​ ​ലോ​ക​ ​ചെ​സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ഡി.​ഗു​കേ​ഷി​നെ​ ​വീ​ഴ്ത്തി​യ​ത്.
ഫ്ര​ഞ്ച് ​ഡി​ഫ​ൻ​സാ​ണ് ​ക​ളി​ച്ച​ത്.​ ​ക്ലാ​സി​ക്ക​ൽ​ ​വേ​രി​യ​ഷ​നാ​യി​രു​ന്നു.​ ​പ​ത്താം​ ​നീ​ക്ക​ത്തി​ൽ​ ​വ​രു​ത്തി​യ​ ​പി​ഴ​വാ​ണ് ​ഗു​കേ​ഷി​ന് ​തി​ര​ച്ച​ടി​യാ​യ​ത് ​(​ജി4​ ​).​ ​അ​ത് ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​നീ​ക്ക​മാ​യ​രു​ന്നു.
അ​തോ​ടെ​ ​ഗു​കേ​ഷി​ന്റെ​ ​കിം​ഗ് ​സൈ​ഡി​ൽ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​വ​ന്നു.​ ​ഇ​ത് ​മു​ത​ലെ​ടു​ത്ത് ​ലി​റ​ൻ​ ​ക്യൂ​ൻ​ സൈ​ഡി​ൽ​ ​ശ​ക്ത​മാ​യ​ ​ആ​ക്ര​മ​ണം​ ​അ​ഴി​ച്ചു​വി​ട്ടു.​ ​ഇ​രു​പ​താ​മ​ത്തെ​ ​നീ​ക്ക​ത്തി​ൽ​ ​ലി​റ​ൻ​ ​ആ​ധി​പ​ത്യം​ ​നേ​ടി​യെ​ടു​ത്തു.​ 30​-ാ​മ​ത്തെ​ ​നീ​ക്ക​ത്തോ​ടെ​ ​ലി​റ​ൻ​ ​സ​മ്പൂ​ർ​ണ​ ​ആ​ധി​പ​ത്യം​ ​നേ​ടി​യെ​ടു​ത്തു.​ ​തു​ട​ർ​ന്ന് 42​-ാം​ ​നീ​ക്ക​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​തോ​ൽ​വി​ ​സ​മ്മ​തി​ച്ചു.​ ​ഗു​കേ​ഷി​ന്റെ​ ​വി​ജ​യം​ ​പ്ര​തീ​ക്ഷി​ച്ച​ ​ഇ​ന്ത്യ​ൻ​ ​ആ​രാ​ധ​ക​ർ​‌​ക്കും​ ​ചെ​സ് ​പ​ണ്ഡി​ത​ൻ​മാ​ർ​ക്കും​ ​ഞെ​ട്ട​ലാ​യി​ ​ലി​റ​ന്റെ​ ​വി​ജ​യം.​ ​അ​ടു​ത്ത​ ​മ​ത്സ​ര​ത്തി​ൽ​ ​ഗു​കേ​ഷ് ​തി​രി​ച്ചു​ ​വ​രു​മ​ന്നാ​ണ് ​പ്ര​തീ​ക്ഷ.


ലൈ​വ്
ചെ​സ് 24​ ​ഇ​ന്ത്യ,​ ​ചെ​സ് ​ബേ​സ് ​ഇ​ന്ത്യ​ ​യൂ​ട്യൂ​ബ് ​ചാ​ന​ലു​ക​ളി​ൽ​ ​ഉ​ച്ച​യ്ക്ക് 2.30​ ​മു​തൽ

ആദ്യമത്സരത്തിലെ തോൽവി തിരിച്ചടിയല്ല. ദൈർഘ്യമേറിയ ചാമ്പ്യൻഷിപ്പിൽ തോൽവി സ്വാഭാവികമാണ്. പ്രത്യേകിച്ച് എതിരാളി മികച്ച ഫോമിലായിരിക്കുമ്പോൾ.ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല. ഇനിയുള്ള മത്സരങ്ങൾ കൂടുതൽ രസകരമാകും.

ഗുകേഷ്

ഈ വിജയത്തിന് ഭാഗ്യത്തിന്റെ അകമ്പടിയുണ്ട്. ഞാൻ രണ്ട് ടാക്റ്റ്സ് പിഴവുകൾ വരുത്തിയെങ്കിലും രക്ഷപ്പെട്ടു. ആദ്യമത്സരമായതിനാൽ ഗുകേഷിന് അല്പം സമ്മർദ്ദമുണ്ടായിരുന്നു. അത് മുതലാക്കാനായി.

ഡിംഗ് ലിറൻ