
ഇംഫാൽ: മണിപ്പൂരിൽ ഒമ്പത് ജില്ലകളിൽ പ്രഖ്യാപിച്ച ഇന്റെർനെറ്റ് നിരോധനം രണ്ടു ദിവസം കൂടിനീട്ടി. നവംബർ 16ന് സംസ്ഥാനത്ത് അക്രമം രൂക്ഷമായതിനെത്തുടർന്നാണ് ഭരണകൂടം ഇന്റെർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്. നവംബർ 16ന് ഏഴ് ജില്ലകളിലാണ് ഇന്റെർനെറ്റ് നിരോധനം നടപ്പാക്കിയത്. പിന്നീട് അത് ജിരിബാം, ഫെർസാൾ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.