
മോണ്ടിവിഡീയോ: തെക്കേ അമേരിക്കൻ രാജ്യമായ യുറുഗ്വായിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായ യമൻഡു ഓർസിക്ക് (57) ജയം. ഞായറാഴ്ച നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ മൂവ്മെന്റ് ഒഫ് പോപ്പുലർ പാർട്ടിസിപ്പേഷൻ പാർട്ടി നേതാവായ ഓർസി 52.08 % നേടി. ഭരണപക്ഷത്തിന്റെ അൽവാരോ ഡെൽഗാഡോയ്ക്ക് 47.92 % ലഭിച്ചു. ഓർസി അടുത്ത വർഷം മാർച്ചിൽ ചുമതലയേൽക്കും.