തിരുവനന്തപുരം: ട്രേഡ് യൂണിയൻ ജോയിന്റ് പ്രൊട്ടസ്റ്റ് കമ്മിറ്റിയുടെ രാജ്ഭവൻ മാർച്ച്, വാട്ടർ അതോറിട്ടി ജീവനക്കാരുടെയും നാടാർ സംയുക്ത സമിതിയുടെയും സെക്രട്ടേറിയറ്റ് മാർച്ച് എന്നിവ നടക്കുന്നതിനാൽ ഇന്ന് രാവിലെ 10.30 മുതൽ മാർച്ച് അവസാനിക്കുന്നതു വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.പേരൂർക്കടഭാഗത്ത് നിന്നും വെള്ളയമ്പലം-കിഴക്കേക്കോട്ട-തമ്പാനൂർ പോകുന്ന വലിയ വാഹനങ്ങൾ കവടിയാർ -കുറവൻകോണം-പട്ടം വഴിയും ചെറിയ വാഹനങ്ങൾ കവടിയാർ -ടി.ടി.സി - ദേവസ്വം ബോർഡ്-നന്തൻകോട്‌-കോർപ്പറേഷൻ ഓഫീസ് വഴിയും, കവടിയാർ ഗോൾഫ് ലിംഗ്സ്- പൈപ്പിൻമൂട് -ശാസ്തമംഗലം വഴിയും പോകണം.പാളയം ഭാഗത്ത് നിന്നും സ്റ്റാച്യു വഴി കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പബ്ലിക് ലൈബ്രറി-നന്ദാവനം-പഞ്ചാപുര-ബേക്കറി ഫ്ളൈഓവർ വഴി പോകണം.പേട്ട ഭാഗത്ത് നിന്നും സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങൾ ആശാൻ സ്ക്വയർ-പഞ്ചാപുര-ബേക്കറി ഫ്ളൈഓവർ വഴി പോകണം.കിഴക്കേക്കോട്ട ഭാഗത്ത് നിന്നും സ്റ്റാച്യു ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ
ഓവർബ്രിഡ്ജ്- തമ്പാനൂർ–പനവിള വഴിയും ചെറിയ വാഹനങ്ങൾ ആയുർവേദ കോളേജ്-കുന്നുംപുറം വഴിയും പോകണം.