
ഹൈദരാബാദ്: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ മഹാരാഷ്ട്റയോട് പൊരുതിത്തോറ്റ് കേരളം. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു മഹാരാഷ്ട്റയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 187 റൺസ്. മറുപടി ബാറ്റിംഗിൽ ഒരു പന്തു ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി.
43 റൺസുമായി പുറത്താകാതെ നിൽക്കകുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ദിവ്യാങ് ഹിങ്കാനേക്കറാണ് മത്സരം മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കിയത്.
.